ഡോക്ടറുടെ നിര്‍ദേശമുള്ള ആളുകള്‍ക്ക് മദ്യം എത്തിക്കും

സ്വന്തം ലേഖകന്‍

Mar 28, 2020 Sat 07:06 PM

കൊറോണ ബാധമൂലം മദ്യശാലകള്‍ അടച്ച സാഹചര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമുളള ആളുകള്‍ക്ക് മദ്യം എത്തിക്കും. മദ്യം ലഭിക്കാതെ നിരവധി പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായ സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡോക്ടറുടെ നിര്‍ദേശമുണ്ടെങ്കില്‍ മദ്യം എത്തിക്കാനുള്ള സംവിധാനമൊരുക്കുമെന്ന്  മുഖ്യമന്ത്രി പറഞ്ഞു.


സംസ്ഥാനത്ത് മദ്യം ലഭിക്കാതെ ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. മാത്രമല്ല നിരവധി സമാന്തര സംവിധാനങ്ങള്‍ കണ്ടുവരുന്നുണ്ട്. നിയമപരമല്ലാത്ത ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  ഡിഅഡിക്ഷന്‍ സെന്ററുകളും കാര്യമായി പ്രവൃത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
  • HASH TAGS