കോവിഡ് 19 ; നടന്‍ കമല്‍ ഹാസന്റെ വീട്ടില്‍ സ്റ്റിക്കര്‍ പതിപ്പിച്ച കോര്‍പ്പറേഷന്‍ നടപടി വിവാദത്തില്‍

സ്വന്തം ലേഖകന്‍

Mar 28, 2020 Sat 04:05 PM

നടന്‍ കമല്‍ഹാസന്‍ ക്വാറന്റൈനിലാണെന്ന ധാരണയില്‍ അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള വസതിയ്ക്കു മുന്നില്‍ സ്റ്റിക്കര്‍ പതിപ്പിച്ച്‌ ആരോഗ്യവിഭാഗം. കമലിന്റെ മകള്‍ ശ്രുതി ഹാസന്‍ ലണ്ടനില്‍ നിന്നും പത്തു ദിവസം മുൻമ്പാണ്  മടങ്ങി വന്നതെന്നും ഇതിനാലാണ് സ്റ്റിക്കര്‍ പതിപ്പിച്ചതെന്ന് ചെന്നൈ കോര്‍പ്പറേഷന്‍ വിശദീകരിച്ചു.


എന്നാല്‍ ശ്രുതി ചെന്നൈയിലല്ലെന്നും മുംബൈയിലെ വസതിയിലാണെന്നും അറിഞ്ഞതോടെ പിന്നീട് ഉദ്യോഗസ്ഥരെത്തി സ്റ്റിക്കര്‍ നീക്കം ചെയ്തു.  ആരോഗ്യവിഭാഗത്തിന്റെ നടപടി വാര്‍ത്തയായതോടെ താന്‍ ക്വാറന്റൈനില്‍ കഴിയുന്നുവെന്നത് തെറ്റായി പ്രചരണമാണെന്ന വിശദീകരിച്ച്‌ കമല്‍ഹാസന്‍ പത്രക്കുറിപ്പുമായി രംഗത്തെത്തി. 

  • HASH TAGS
  • #Covid19