39 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Mar 27, 2020 Fri 06:18 PM

സാഹചര്യം ഗൗരവമുള്ളതാകുന്നു ഇന്ന് 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 34 പേരും കാസര്‍ക്കോട്ടുക്കാര്‍. രണ്ടു പേര്‍ കണ്ണൂര്‍ക്കാരാണ്. കോഴിക്കോടും തൃശുരും കൊല്ലത്തും ഒരാള്‍ക്കു വീതവും രോഗം ബാധിച്ചിട്ടുണ്ട്. 


പുതിയ രോഗബാധിതര്‍ ഒട്ടേറെ പേരെ ബന്ധപ്പെട്ടവരാണ്. ആയതിനാല്‍ രോഗികളുടെ വിലാസം വെളിപ്പെടുത്തേണ്ടി വരും. ജാഗ്രത വേണ്ടിവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.


  • HASH TAGS