ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Mar 27, 2020 Fri 05:44 PM

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്.  ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. എന്നാല്‍ അസുഖ ബാധിതനാണെങ്കിലും ചുമതലകള്‍ നിറവേറ്റുമെന്ന് ബോറിസ് പറഞ്ഞു.


വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും ചുമതലകള്‍ നിറവേറ്റുക. കഴിഞ്ഞ ദിവസം രാജകുടുംബാംഗം ചാള്‍ഡ് രാജകുമാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. യുകെയില്‍ ഇതുവരെ 11,658 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 578 പേര്‍ മരിച്ചു.  • HASH TAGS