അവശ്യ സാധനങ്ങള്‍ വാങ്ങിക്കാന്‍ പോകുന്നത് ആരും തടയില്ല. പോലീസുക്കാര്‍ കുറച്ചുകൂടി സൗമ്യമായി ഇടപെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് ; മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

Mar 26, 2020 Thu 07:12 PM

അവശ്യസാധനങ്ങള്‍ വാങ്ങിക്കാന്‍ പോകുന്നവരെയടക്കം മര്‍ദിച്ചുവെന്ന ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പോലീസുക്കാര്‍ കുറച്ചുകൂടി സൗമ്യമായി ജനങ്ങളോട് ഇടപെടണമെന്ന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യം നല്‍കിയ നിര്‍ദേശങ്ങളില്‍ ചില പോലീസുക്കാര്‍ക്ക് തെറ്റിദ്ധാരണയുണ്ടാക്കിയതാണ് ഇതിനു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥര്‍ മാന്യമായി ഇടപെടുന്നുണ്ടെന്നും എന്നാല്‍ ചുരുക്കം പോലീസുക്കാരാണ് ഈ പ്രവൃത്തി കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.


മലപ്പുറത്ത് അവശ്യ സാധനങ്ങള്‍ക്ക് വിലകൂട്ടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വന്ന ഉദ്യോഗസ്ഥരെയും ഇന്ന് പോലീസ് ആളറിയാതെ മര്‍ദ്ധിച്ചിരുന്നു. ഈ വീഡിയോ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഈ സംഭവം ചോദ്യം ചെയ്തപ്പോഴും ഇനി പോലീസ് ഇത്തരത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കിയാതായി മുഖ്യമന്ത്രി പറഞ്ഞു.


അവശ്യ സാധനങ്ങള്‍ വാങ്ങിക്കാന്‍ പോകുന്നത് ആരും തടയില്ല. സത്യവാങ്മൂലവും ഐഡികാര്‍ഡും കൈവശം വെച്ചാല്‍മതി. എന്നാല്‍ കറങ്ങാന്‍ വരുന്നവരെ പോലീസ് വേണ്ടരീതിയില്‍ നിയമനടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • HASH TAGS
  • #pinarayivjayan
  • #chiefminister
  • #Covid19
  • #policeattack