രാജ്യത്താരും പട്ടിണികിടക്കേണ്ടി വരില്ല; 1.7 ല​ക്ഷം കോ​ടി​യു​ടെ സാമ്പത്തിക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച്‌ കേ​ന്ദ്രം

സ്വന്തം ലേഖകന്‍

Mar 26, 2020 Thu 03:16 PM

ന്യൂ​ഡ​ല്‍​ഹി:കോവിഡ്  വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 1.7 ല​ക്ഷം കോ​ടി രൂ​പ​യു​ടെ സാമ്പത്തിക  പാ​ക്കേ​ജ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചു. ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​ത​രാ​മ​ന്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​ത്.ദരിദ്രര്‍, വനിതകള്‍, കുടിയേറ്റക്കാര്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരെയെല്ലാം പ്രത്യേക പരിഗണനയോടെ കാണുന്ന പദ്ധതിക്ക് പ്രധാന്‍മന്ത്രി ഗരിബ് കല്യാണ്‍ സ്‌കീം എന്നാണ് പേര് നല്‍കിയിരിക്കുന്നത്.ആ​രും പ​ട്ടി​ണി കി​ട​ക്കേ​ണ്ടി​വ​രി​ല്ലെ​ന്നും ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് 50 ല​ക്ഷ​ത്തി​ന്‍റെ ഇ​ന്‍​ഷു​റ​ന്‍​സും കേ​ന്ദ്രം ഏ​ര്‍​പ്പെ​ടു​ത്തി. ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 20 ല​ക്ഷം ജീ​വ​ന​ക്കാ​ര്‍ ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ധി​യി​ല്‍ വ​രും. ദി​വ​സ വേ​ത​ന​ക്കാ​ര്‍​ക്കും സ​ഹാ​യം ഉ​റ​പ്പു​വ​രു​ത്തും. ജ​ന്‍​ധ​ന്‍ അ​ക്കൗ​ണ്ടു​ള്ള സ്ത്രീ​ക​ള്‍​ക്ക് 1500 രൂ​പ അ​നു​വ​ദി​ക്കും. മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്കും വി​ധ​വ​ക​ള്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും 2000 രൂ​പ അ​നു​വ​ദി​ക്കും.തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ വേ​ത​ന​വും കൂ​ട്ടി. നി​ല​വി​ലു​ള്ള 182 രൂ​പ 202 രൂ​പ​യാ​ക്കി. മാ​സം ര​ണ്ടാ​യി​രം രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് നി​ല​വി​ല്‍ വ​രു​ന്ന​ത്. ക​ര്‍​ഷ​ക​ര്‍​ക്കും ധ​ന​സ​ഹാ​യം ഉ​റ​പ്പു​വ​രു​ത്തും. 8.69 കോ​ടി ക​ര്‍​ഷ​ക​ര്‍​ക്ക് 2000 രൂ​പ ഉ​ട​ന്‍ ന​ല്‍​കും.ഉ​ജ്ജ്വ​ല പ​ദ്ധ​തി​യി​ലു​ള്ള ബി​പി​എ​ല്‍ പ​രി​ധി​യി​ല്‍പെ​ട്ട എ​ട്ട് കോ​ടി ആ​ളു​ക​ള്‍​ക്ക് മൂ​ന്നു മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ സി​ലി​ണ്ട​ര്‍ അ​നു​വ​ദി​ക്കും. വ​നി​താ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ള്‍​ക്ക് 20 ല​ക്ഷം വാ​യ്പ ന​ല്‍​കും. ഇ​തി​ലൂ​ടെ 63 ല​ക്ഷം സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കും.


100 ജീ​വ​ന​ക്കാ​ര്‍ വ​രെ​യു​ള്ള ക​മ്ബ​നി​ക​ളി​ലെ മൂ​ന്നു മാ​സ​ത്തേ​ക്ക് ഇ​പി​എ​ഫ് വി​ഹി​തം സ​ര്‍​ക്കാ​ര്‍ ന​ല്കും, ഈ ​ക​മ്ബ​നി​ക​ളി​ലെ 90 ശ​ത​മാ​നം പേ​ര്‍ 15,000 രൂ​പ​യി​ല്‍ താ​ഴെ ശ​മ്ബ​ളം വാ​ങ്ങു​ന്ന​വ​രാ​ക​ണം. ഇ​വ​ര്‍​ക്ക് ഇ​പി​എ​ഫി​ലെ 75 ശ​ത​മാ​നം തു​ക​യോ പ​ര​മാ​വ​ധി മൂ​ന്നു​മാ​സ​ത്തെ ശ​മ്ബ​ള​ത്തി​നു തു​ല്യ​മാ​യ തു​ക​യോ പി​ന്‍​വ​ലി​ക്കാം. ഇ​ത് തി​രി​ച്ച​ട​യ്ക്കേ​ണ്ട​തി​ല്ല. ഇ​തി​ലൂ​ടെ നാ​ലു​കോ​ടി എ​ണ്‍​പ​ത് ല​ക്ഷം പേ​ര്‍​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കും.


 

  • HASH TAGS
  • #nirmalasidharaman