ജമ്മു കാശ്മീരില്‍ ആദ്യ കോവിഡ് മരണം

സ്വ ലേ

Mar 26, 2020 Thu 11:11 AM

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ ആദ്യ  കോവിഡ് മരണം സ്ഥിരീകരിച്ചു. അറുപത്തഞ്ചുകാരനാണ് കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചത്.  ഇയാള്‍ക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.


പ്രമേഹവും, രക്തസമ്മര്‍ദ്ദവും  ഉള്ള ഇയാളെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നതായും എന്നാല്‍, ഹൃദയസ്തംഭനം മൂലം മരണത്തിനു കീഴടങ്ങുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേര്‍ത്തു.ജമ്മു കാശ്മീരില്‍ 11 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  

  • HASH TAGS
  • #കോവിഡ്