നാട്ടിലേക്ക് വരാനുള്ള ആഗ്രഹം നല്ലത് പക്ഷേ ഇപ്പോള്‍ ഉള്ള സ്ഥലങ്ങളില്‍ തുടരണം : മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

Mar 25, 2020 Wed 07:30 PM

നാട്ടിലേക്ക് വരാനുള്ള ആഗ്രഹം നല്ലത് പക്ഷേ പ്രധാനമന്ത്രി പറഞ്ഞ പോലെ ഇപ്പോള്‍ ഉള്ള സ്ഥലങ്ങളില്‍ തുടരുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷേ അതിര്‍ത്തി കടന്ന് ഇപ്പോള്‍ വന്ന ആളുകളെ കോറന്റെയിനിലാക്കും.


അതിര്‍ത്തിയില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്ക് ഇതില്‍ പ്രതിഷേധമുണ്ടാകും പക്ഷേ സമൂഹത്തോടുള്ള കരുതലിനുവേണ്ടി സാഹചര്യം മനസ്സിലാക്കി സര്‍ക്കാറിന്റെ നിര്‍ദേശം കേള്‍ക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആകെ 76342 പേര്‍ നിരീക്ഷണത്തിലാണ്. അതില്‍ 532 പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീട്ടിലും നിരീക്ഷണത്തിലാണ്.


  • HASH TAGS