21 ദിവസം വെറുതെ കളയാതെ പച്ചക്കറി കൃഷി വീട്ടില്‍ തുടങ്ങി കൂടെയെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

Mar 25, 2020 Wed 07:05 PM

21 ദിവസം വെറുതെ കളയാതെ ചെറിയ പച്ചക്കറി കൃഷി വീട്ടില്‍ തുടങ്ങി കൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ നിയമങ്ങളും പാലിച്ച് കൂട്ടം കൂടി അല്ലാതെ ചെറിയ പച്ചക്കറി കൃഷി തുടങ്ങി കൂടെയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ചോദിച്ചു. നിലവില്‍ കൃഷി ചെയ്യുന്നവരുണ്ടെന്ന് അറിയാം എന്നാല്‍ സമയം കിട്ടാതെ കൃഷി ചെയ്യാത്തവര്‍ക്ക് ഇത് നല്ലൊരു അവസരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 21 ദിവസം മുന്‍പിലുണ്ടെന്നും ഇത് ഒരു അവസരമായി കണ്ട് മുന്നോട്ട് നീങ്ങണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 


മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി കയറ്റി അയക്കുന്ന കാര്യം വേണ്ടപ്പെട്ട സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും. 

സംസ്ഥാനത്തെ ഭക്ഷ്യ സാധനങ്ങളുടെ വില നിര്‍ണയിക്കുന്നതില്‍ വലിയ രീതിയില്‍ ഇടപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വില കൂടുതല്‍ ഈടാക്കാതിരിക്കാന്‍ വേണ്ട രീതികള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 


  • HASH TAGS
  • #kerala
  • #pinarayi
  • #chiefminister
  • #Covid19