ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Mar 25, 2020 Wed 05:01 PM

ലണ്ടന്‍ : ബ്രിട്ടീഷ് രാജകുടുംബത്തിലെ എലിസബത്ത് രാജ്ഞിയുടെ മൂത്ത മകനായ ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജകുമാരനും ഭാര്യ കാമിലയും സ്‌കോട്ലന്‍ഡിലെ ബാല്‍മൊറാലില്‍ ആണ് ഉള്ളത്. കാമിലയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ബക്കിങ്ങാം കൊട്ടാരത്തിലെ ഒരു ജീവനക്കാരനു നേരത്തെ കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.


ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ലണ്ടനിലെ ക്ലാരന്‍സ് ഹൗസ് ഓഫിസ് അറിയിച്ചു.   • HASH TAGS
  • #coronavirus
  • #Covid19
  • #princecharles
  • #england