മാധ്യമ പ്രവര്‍ത്തകന് കൊറോണ സ്ഥി​രീ​ക​രി​ച്ചു

സ്വന്തം ലേഖകന്‍

Mar 25, 2020 Wed 03:51 PM

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു കൊറോണ  സ്ഥി​രീ​ക​രി​ച്ചു. കഴിഞ്ഞയാഴ്ച  കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകനാണ്  കൊറോണ  സ്ഥിരീകരിച്ചത് . ഇതോടെ മധ്യപ്രദേശില്‍ കൊറോണ  ബാധിതരുടെ എണ്ണം 15 ആയി.മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​കനുമായി അടുത്ത് ഇടപഴകിയവരെയെല്ലാം  നിരീക്ഷണത്തിലാണ്.