കൊറോണ : ശബരിമല ഉത്സവം മാറ്റിവെച്ചു

സ്വലേ

Mar 25, 2020 Wed 12:08 AM

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടെ ലോക്ക് ഡൗണ്‍ വരുന്ന സാഹചര്യത്തില്‍ ശബരിമല ഉത്സവം മാറ്റിവെച്ചു.മാർച്ച് 29 മുതൽ ഏപ്രിൽ ഏഴുവരെ നടത്താനിരുന്ന  മഹോൽസവമാണ്  മാറ്റിവെച്ചത്. ലോകമാകെ കൊറോണ വൈറസ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്ന  സാഹചര്യത്തിൽ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഉൽസവത്തിനായി തുറക്കുകയില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു അറിയിച്ചു.

  • HASH TAGS
  • #sabarimala
  • #corona