രോഗികള്‍ക്ക് കൂട്ടിരിപ്പുകാരില്ലെങ്കില്‍ യുവജനങ്ങളുടെ ഊര്‍ജവും സന്നദ്ധതയും ആവശ്യം : മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

Mar 24, 2020 Tue 07:30 PM

തിരുവനന്തപുരം : രോഗികള്‍ക്ക് കൂട്ടിരിപ്പുകാരില്ലെങ്കില്‍ സന്നദ്ധ പ്രവര്‍ത്തകരെ സഹായത്തിനായി നിയോഗിക്കും യുവാക്കള്‍ മുന്നോട്ട്  വരേണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ സന്നദ്ധ സംഘടനകള്‍ പിന്തുണ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ചികിത്സയ്ക്ക് വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും രോഗികള്‍ക്ക് കൂട്ടിരുപ്പുകാരില്ലെങ്കില്‍ സന്നദ്ധ പ്രവര്‍ത്തകരെ സഹായത്തിനായി നിയോഗിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


സ്വന്തം കുടുംബത്തെ മറന്ന് ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെ ഒരു നിമിഷമെങ്കിലും ഓര്‍ക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് 19 ബാധിതരെ സ്വന്തം കുടുംബത്തെ പോലും മറന്ന് ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുണ്ട്,നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധമായ പ്രവൃത്തി അവരുടെ ഈ വലിയ പ്രവൃത്തിയെ ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വലിയ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ 14 പേര്‍ക്ക് കൂടി കൊറോണ  സ്ഥിരീകരിച്ചു. സംസ്ഥാനത്ത്  കൊറോണ ബാധിതരുടെ എണ്ണം 105 ആയി.

  • HASH TAGS
  • #kerala
  • #pinarayi
  • #corona
  • #Covid19