സംസ്ഥാനത്ത് 14 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

സ്വലേ

Mar 24, 2020 Tue 06:47 PM

കേരളത്തിൽ 14 പേർക്ക് കൂടി കൊറോണ  സ്ഥിരീകരിച്ചു. സംസ്ഥാനത്ത്  കൊറോണ ബാധിതരുടെ എണ്ണം 105 ആയി.


രോഗം ബാധിച്ചവരിൽ 6 പേർ കാസർഗോഡ് സ്വദേശികളാണ്. 2 പേർ കോഴിക്കോട് സ്വദേശികളുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ  ദുബായിൽ നിന്ന് വന്നവരാണ്. ഒരാൾ ഖത്തറിൽ നിന്നും മറ്റൊരാൾ യുകെയിൽ നിന്നും വന്നവരാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ആരോഗ്യപ്രവര്‍ത്തകയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.

  • HASH TAGS
  • #corona