കൊറോണ : കെഎസ്ഇബി ക്യാഷ് കൗണ്ടർ സംവിധാനം നിർത്തി; ഓൺലൈനായി ബില്ല് അടയ്ക്കാം

സ്വലേ

Mar 24, 2020 Tue 05:06 PM

കൊറോണ  വ്യാപനത്തെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.കെഎസ്ഇബി ക്യാഷ് കൗണ്ടറുകളും മീറ്റർ റീഡിംഗും ഉൾപ്പെടെയുള്ള സേവനങ്ങൾ ഈ മാസം 31 വരെ നിർത്തിവെച്ചു.


എന്നാല്‍ വൈദ്യുതി ബില്ല് അടക്കൽ, പുതിയ വൈദ്യുതി കണക്ഷൻ എടുക്കൽ, പരാതി രജിസ്റ്റർ ചെയ്യല്‍ എന്നിവയ്ക്ക് വേണ്ടി ഓൺലൈൻ സംവിധാനം ഉപയോഗിക്കാം.

  • HASH TAGS
  • #kseb
  • #corona