കൊറോണ : മലപ്പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

സ്വലേ

Mar 23, 2020 Mon 10:24 PM

സംസ്ഥാനത്ത് കൊറോണ പടരുന്ന പശ്ചാത്തലത്തിൽ  മലപ്പുറത്ത് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരളത്തിൽ  ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിറകെയാണ് മലപ്പുറത്ത് 144 നിലവിൽ വന്നത്. ഈ മാസം 31 വരെയാണ് നിയന്ത്രണങ്ങൾ.ഉത്തരവ് പ്രകാരം അഞ്ചിലധികം ആളുകൾ കൂട്ടം കൂടി നിൽക്കരുത്. ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. ആരാധനാലയങ്ങളിൽ കൂട്ട പ്രാർത്ഥനകൾ അനുവദിക്കില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടണം. വിവാഹം ഉൾപ്പെടെ ചടങ്ങുകളിൽ ഒരേസമയം പത്തിൽ കൂടുതൽ ആളുകൾ പാടില്ലന്നും വിവാഹ തിയതിയും സ്ഥലവും വില്ലേജ് ഓഫിസിലും പൊലീസ് സ്റ്റേഷനിലും അറിയിക്കണമന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ നിയന്ത്രണങ്ങളിൽ ഉൾപ്പെടും.

  • HASH TAGS
  • #corona