കൊറോണ ബാധിച്ച്‌ ഫിലീപ്പീന്‍സ് പൗരന്‍ മരിച്ചു; ഇ​ന്ത്യ​യി​ല്‍ മ​ര​ണം എ​ട്ടാ​യി

സ്വന്തം ലേഖകന്‍

Mar 23, 2020 Mon 11:43 AM

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് ഇ​ന്ത്യ​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ട് ആ​യി. മുംബൈയില്‍ ചികിത്സയിലായിരുന്ന ഫിലീപ്പീന്‍സ് പൗരനാണ് മരിച്ചത്. 


ഞായറാഴ്ചയാണ് 68 വയസ്സുള്ള ഫിലീപ്പീന്‍സ് പൗരന്‍ മുംബൈയില്‍ മരിച്ചത്. ശ്വാസകോശവും വൃക്കയും തകരാറിലായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

  • HASH TAGS
  • #corona