കോവിഡ്​ ബാധിതനായ മുന്‍ റയല്‍ പ്രസിഡന്‍റ്​ അന്തരിച്ചു

സ്വന്തം ലേഖകന്‍

Mar 22, 2020 Sun 10:55 AM

മഡ്രിഡ്​:  അന്തരാഷ്ട്ര  ഫുട്ബാള്‍ ക്ലബ്ബ് റ​യ​ല്‍ മാ​ഡ്രിഡിന്റെ മുന്‍ പ്രസിഡന്റ് ലൊ​റ​ന്‍​സോ സാ​ന്‍​സ് (76) കൊവിഡ്-19 ബാ​ധി​ച്ച്‌ മരിച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെയാണ് മരണം സംഭവിച്ചത്. 1995 മുതല്‍ 2000 വരെ റയല്‍ പ്രസിഡന്‍റായിരുന്ന സാന്‍സ്​ മൂന്നു ദിവസമായി ഗുരുതരാവസ്​ഥയില്‍ മഡ്രിഡിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും വൃ​ക്ക​ത​ക​രാ​റി​ലാ​യ​തു​മാ​ണ് മ​ര​ണ​ത്തിനു കാരണമായത്

  • HASH TAGS
  • #corona