വൈറലായി വൈറസ് ട്രയിലര്‍

സ്വന്തം ലേഖകന്‍

May 02, 2019 Thu 07:15 AM

കേരളം നിപ പനിയുടെ ഭീതിയിലായി ഒരുവര്‍ഷം തികയുമ്പോള്‍ ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയുടെ ട്രയിലര്‍ വൈറലാകുന്നു. വമ്പന്‍ താരനിരയുള്ള സിനിമയുടെ ട്രയിലര്‍  ആ ഭീതിയും ഭീകരതയും പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. ട്രയിലര്‍ കണ്ട് ഞെട്ടിയ പ്രേക്ഷകര്‍ ഒട്ടേറെ പ്രതീക്ഷയോടെയാണ് സിനിമയെ കാത്തിരിക്കുന്നത്. 3 എം വ്യൂവയ്സ്  ആണ് നിലവില്‍ വീഡിയോ കണ്ടത്.   കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ടോവിനോ തോമസ്, റഫ്മാന്‍, പാര്‍വതി, ഇന്ദ്രജിത്ത്, പൂര്‍ണിമ, സൗബിന്‍, റിമ കല്ലിങ്കല്‍, ജോജു, രേവതി തുടങ്ങിയ താരങ്ങളാണ് ട്രയിലറില്‍ തിളങ്ങി നില്‍ക്കുന്നത്.

ട്രയിലറിന്റെ അവസാന ഭാഗമെത്തുന്ന സൗബിന്റെ അഭിനയ മികവിന് ഇതിനോടകം തന്നെ ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്. ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയുടെ വേഷം ചെയ്യുന്ന നടി രേവതിയുടെ മേക്കിംങും ഒട്ടേറെ പേര്‍ എടുത്തു പറഞ്ഞിട്ടുണ്ട്. നിപ വൈറസിന്റെ ഭീതിയറിഞ്ഞ എല്ലാ മലയാളികളും ആ വിഷയം ദ്യശ്യവത്കരിക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷകളിലാണ്.
  • HASH TAGS
  • #filmvirus
  • #film