കാസര്‍കോട് കൊറോണ സ്ഥിരീകരിച്ച വ്യക്തി മൂവായിരത്തോളം പേരുമായി സമ്പര്‍ക്കമുണ്ടായതായി പ്രാഥമിക കണക്ക്

സ്വലേ

Mar 21, 2020 Sat 09:50 PM

കാസര്‍കോട് : കൊറോണ  19 സ്ഥിരീകരിച്ച കാസര്‍കോട് എരിയാല്‍ സ്വദേശി മംഗളൂരുവില്‍ പോയി രക്തദാനം നടത്തിയതായി സൂചന.  മുവായിരത്തോളം പേരുമായി ഇയാൾ  സമ്പര്‍ക്കമുണ്ടായതായിപ്രാഥമിക കണക്ക്.ഇയാളുടെ റൂട്ട് മാപ്പ് പൂര്‍ണമായി പുറത്തുവിടാന്‍ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.ഇയാള്‍ കണ്ണൂര്‍ തളിപ്പറമ്പിലെ ഒരു മരണവീട്ടില്‍ എത്തിയതായി  സൂചനയുണ്ട്. ഇയാളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 20 പേര്‍ കണ്ണൂരില്‍ നിരീക്ഷണത്തിലാണ്.  എന്നാല്‍ ഇനിയും എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

  • HASH TAGS
  • #kasargod
  • #corona