കൊടുങ്ങല്ലൂരിൽ ഈ മാസം 29 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

സ്വലേ

Mar 21, 2020 Sat 06:10 PM

സംസ്ഥാനത്ത് കോവിഡ് പടരുന്ന സാഹചര്യത്തിൽ  കൊടുങ്ങല്ലൂരിൽ ഈ മാസം 29 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഉത്സവം കണക്കിലെടുത്താണ് നടപടി.


കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ഭരണി മഹോത്സവം നടന്നുവരികയാണ്.  മഹോത്സവത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളായ കാവുതീണ്ടൽ 27 നും ഭരണി 29 നും നടക്കും.  ഇത് കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

  • HASH TAGS
  • #corona