രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 271 ആയി

സ്വ ലേ

Mar 21, 2020 Sat 11:49 AM

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 271 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ഇതില്‍ 39 പേര്‍ വിദേശികളാണ്.മഹാരാഷ്ട്രയില്‍ മാത്രം 63 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.മഹാരാഷ്ട്രയില്‍ പൂനെ മേഖലയിലാണ് വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നിലവില്‍ വരും. നാളെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ എല്ലാ സംസ്ഥാനങ്ങളും പങ്കെടുക്കും.

  • HASH TAGS