കൊറോണ : വൈദ്യുതി ബോർഡിനും അവധി പ്രഖ്യാപിച്ചു

സ്വലേ

Mar 21, 2020 Sat 10:55 AM

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ച അവധി വൈദ്യുതി ബോര്‍ഡിനും ബാധകം.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ച അവധി നല്‍കിയത്. അതെസമയം പൂര്‍ണ്ണമായും അവധിയായിരിക്കില്ല. വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കാനും തകരാറുകള്‍ ഉണ്ടായാല്‍ പരിഹരിക്കാനും ഫീല്‍ഡ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ നിര്‍ദേശിച്ചു.

  • HASH TAGS
  • #corona