കോവിഡ് 19; വയനാട്ടില്‍ 191 പേര്‍ കൂടി നിരീക്ഷണത്തില്‍

സ്വലേ

Mar 20, 2020 Fri 10:49 PM

വയനാട് : സംസ്ഥാനത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയില്‍ കൂടുതല്‍ പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. ഇന്ന് 191 പേരെ പുതുതായി നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചവരുടെ എണ്ണം 752 ആയി. ഇതില്‍ 71 പേര്‍ വിദേശികളാണ്.


ജില്ലയിൽ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം ലംഘിച്ച് പൊതു ഇടങ്ങളില്‍ സഞ്ചരിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു

  • HASH TAGS
  • #wayanad
  • #corona