തീ പീടുത്തം; 5 കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു

സ്വന്തം ലേഖകന്‍

May 27, 2019 Mon 06:07 PM


കൊച്ചി: കൊച്ചി ബ്രോഡ്വേയിലെ മാര്‍ക്കറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ നാല് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ബ്രോഡ്‌വേയിലെ കെ സി പപ്പു ഹോള്‍സെയില്‍ ഷോപ്പില്‍ രാവിലെ പത്ത് മണിയോടെയാണ് തീപടര്‍ന്നത്. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.


4 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് ഫയര്‍ഫോഴ്‌സ് നടത്തുന്നത്. സമീപ കടകളിലെ ആളുകളെ ഒഴിപ്പിച്ചു. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.


  • HASH TAGS