മലപ്പുറം നഗരസഭ പരിധിയിലെ മദ്യശാലകൾ അടച്ചിടാൻ തീരുമാനം

സ്വലേ

Mar 19, 2020 Thu 09:24 AM

കൊറോണ വൈറസിന്റെ  പശ്ചാത്തലത്തിൽ   മലപ്പുറം നഗരസഭ പരിധിയിലെ മദ്യശാലകൾ അടച്ചിടാൻ തീരുമാനം. ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകൾ അടച്ചിടാനാണ് തീരുമാനമായത്.


ഈ മാസം 31 വരെയാണ്  മധ്യശാലകൾ അടച്ചിടാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചത്.  മദ്യശാലകൾക്ക് നോട്ടിസ് നൽകാൻ സെക്രട്ടറിക്ക് നിർദേശം നൽകിയതായി നഗരസഭാ ചെയർപേഴ്‌സൺ സി.എച്ച് ജമീല പറഞ്ഞു.

  • HASH TAGS
  • #corona