കൊറോണ : സിബിഎസ്ഇയുടെ 10, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം

സ്വലേ

Mar 18, 2020 Wed 11:38 PM

കൊറോണ പടരുന്ന  സാഹചര്യത്തിൽ  സിബിഎസ്ഇയുടെ 10, പ്ലസ്ടു അടക്കമുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. എല്ലാ പരീക്ഷകളും മാര്‍ച്ച് 31 ന് ശേഷം നടത്താവുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 


യുജിസി, എഐസിടിഇ, ജെഇഇ മെയിന്‍ പരീക്ഷകളും മാറ്റിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ക്കും മാറ്റമില്ല.

  • HASH TAGS
  • #cbse
  • #exam
  • #corona