കോ​വി​ഡ് 19 ; പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി റെയില്‍വേ

സ്വന്തം ലേഖകന്‍

Mar 17, 2020 Tue 07:10 PM

അ​ഹ​മ്മ​ദാ​ബാ​ദ്: സംസ്ഥാനത്ത് കോ​വി​ഡ് വൈ​റ​സ് പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലെ ജ​ന​ത്തി​ര​ക്ക് കു​റ​യ്ക്കാ​ന്‍ പ്ലാ​റ്റ്‌​ഫോം ടി​ക്ക​റ്റ് നി​ര​ക്ക്‌ കു​ത്ത​നെ കൂ​ട്ടി റെ​യി​ല്‍​വേ. 10 രൂ​പ​യി​ല്‍ നി​ന്ന് 50 രൂ​പ​യാ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച​ത്.


ആദ്യഘട്ടത്തില്‍ ഗുജറാത്തിലെ അഹമ്മദാബാദ് ഡിവിഷനിലെ തെരഞ്ഞെടുത്ത റെയില്‍വേ സ്റ്റേഷനുകളിലും മധ്യപ്രദേശിലെ രത്ലം ഡിവിഷന് കീഴിലെ റെയില്‍വേ സ്റ്റേഷനുകളിലുമാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്‌.


 

  • HASH TAGS
  • #corona