മാഹിയില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

സ്വലേ

Mar 17, 2020 Tue 05:14 PM

മാഹി: മാഹിയില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.ചാലക്കര സ്വദേശിയായ 68 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.പുതുച്ചേരി ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. 


 ഉംറക്ക് ശേഷം കഴിഞ്ഞ 13നാണ് ഇവർ തിരിച്ചെത്തിയത്. മാഹി ജനറൽ ആശുപത്രിയിലും കോഴിക്കോട് ബീച്ച് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.ഇവർക്കൊപ്പമുണ്ടായിരുന്നവരുടെ പട്ടിക തയ്യാറാക്കി വരുന്നതായി മാഹി ആരോഗ്യ വകുപ്പ് അറിയിച്ചു.

  • HASH TAGS
  • #coronavirus