കേരളത്തിൽ ഇന്ന് മൂന്നു പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Mar 16, 2020 Mon 08:27 PM

തിരുവനന്തപുരം: കേരളത്തിൽ  ഇന്ന് മൂന്നു പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.കാസര്‍ഗോഡ് ഒരാള്‍ക്കും മലപ്പുറത്ത് രണ്ടു പേര്‍ക്കുമാണ്  രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം ഇന്ത്യയില്‍ 114ഉം, സംസ്ഥാനത്ത് 24ഉം ആയി.


 12,470 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായും 1639 പേരുടെ ഫലം നെഗറ്റീവാണെന്നും സര്‍വകക്ഷി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


  • HASH TAGS
  • #coronavirus