കൊറോണ :പേരാമ്പ്രയില്‍ നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയ രണ്ട് പേര്‍ക്കെതിരെ കേസ്

സ്വലേ

Mar 16, 2020 Mon 06:08 PM

കോഴിക്കോട് : കൊറോണ  നിരീക്ഷണത്തിലുള്ള രണ്ട് പേര്‍ക്കെതിരെ കോഴിക്കോട് പൊലീസ് കേസെടുത്തു.ഖത്തറില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും എത്തിയ രണ്ട് പേരാമ്പ്ര സ്വദേശികള്‍ക്കെതിരെയാണ് കേസ്.വിദേശത്ത് നിന്ന് എത്തിയവര്‍ നീരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചതിനാണ് കേസെടുത്തത്.നിരീക്ഷണത്തിലിരിക്കെ പേരാമ്പ്ര ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ഇവര്‍ സഞ്ചരിച്ചു.   28 ദിവസം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരണമെന്ന ആരോഗ്യവകുപ്പിന്റെ  നിര്‍ദേശമാണ്‌ ഇവർ ലംഘിച്ചത്. 

  • HASH TAGS
  • #corona