തൃശൂരിൽ ഡോക്ടറെ ഫ്ലാറ്റിൽ പൂട്ടിയിട്ടു

സ്വലേ

Mar 16, 2020 Mon 03:00 PM

തൃശൂർ : തൃശൂരിൽ കൊറോണ സംശയിച്ച് ഡോക്ടറെയും ഭാര്യയേയും ഫ്ലാറ്റിൽ പൂട്ടിയിട്ട സംഭവത്തിൽ  ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. മുണ്ടുപാലത്തുള്ള ഫ്ലാറ്റിലാണ് സംഭവം നടന്നത്. വാതിലിൽ കൊറോണയെന്ന് എഴുതിവെച്ചു.


അതേസമയം ഡോക്ടർക്ക് കൊറോണ ബാധയില്ലെന്ന് വ്യക്തമായി. സൗദി അറേബ്യയിൽ മകനെ സന്ദർശിച്ചതിനു ശേഷം തിരിച്ചു വന്നവരെയാണ് ഫ്ലാറ്റിൽ പൂട്ടിയിട്ടത്.

  • HASH TAGS
  • #corona