കെ.​എം.​മാ​ണി​യെ അ​നു​സ്മ​രി​ച്ച്‌ നി​യ​മ​സ​ഭ

സ്വന്തം ലേഖകന്‍

May 27, 2019 Mon 05:38 PM

തി​രു​വ​ന​ന്ത​പു​രം:  നി​യ​മ​സ​ഭ​യു​ടെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി. ആദ്യ ദിനം കെ.​എം മാ​ണി​യെ അ​നു​സ്മ​രിച്ചു.  കെ.എം മാണിയുടെ മരണത്തിലൂടെ  പക​രം വ​യ്ക്കാ​നാ​കാ​ത്ത നേ​താ​വി​നെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് സ്പീ​ക്ക​ര്‍ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ പറഞ്ഞു . സം​സ്ഥാ​ന​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ള്‍​ക്കാ​യി പ്ര​വ​ര്‍​ത്തി​ച്ച നേ​താ​വാ​യി​രു​ന്നു കെ.​എം.​മാ​ണി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​നു​സ്മ​രി​ച്ചു.


സഭയിലെ ഓരോ നിമിഷത്തിലും പുതിയ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് വിശ്വസിച്ചിരുന്ന മാണി സഭയില്‍ ഹാജരാകുന്ന കാര്യത്തില്‍ കാണിച്ച കൃത്യത എല്ലാവരും   മാതൃകയാക്കേണ്ടതാണെന്നും  മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാട്  നികത്താനാവാത്ത നഷ്ടമാണെന്നും കെ എം മാണിയുടെ രാഷ്‌ടീയ ജീവിതത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്ന് മുഖ്യമന്ത്രി  കൂട്ടിച്ചേർത്തു  

  • HASH TAGS
  • #politics