യുകെ സ്വദേശിയടക്കം രണ്ടുപേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Mar 15, 2020 Sun 07:26 PM

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്കു കൂ​ടി കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ഡോ​ക്ട​ര്‍​ക്കും, മൂ​ന്നാ​റി​ല്‍​നി​ന്ന് എ​ത്തി​യ ബ്രി​ട്ടീ​ഷ് പൗ​ര​നുമാണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്.


ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ കോ​വി​ഡ്-19 ബാ​ധി​ച്ച​വ​ര്‍ 24 ആ​യി. നിലവില്‍ 21 പേരാണ് വൈറസ് ബാധിതരായി ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി.


  • HASH TAGS
  • #coronavirus