ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 107 ആയി

സ്വന്തം ലേഖകന്‍

Mar 15, 2020 Sun 04:13 PM

ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 107 ആയി.  ഇതില്‍ 31 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ നിന്ന് 22 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.


 

ഡല്‍ഹിയില്‍ കൊറോണ വൈറസ് രണ്ടു പേരുടെ ജീവനാണ് കവര്‍ന്നത്. കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഭൂരിഭാഗം സ്‌കൂളുകളുടെയും പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. പാര്‍ലമെന്റില്‍ സന്ദര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.സിനിമാ തിയ്യറ്ററുകള്‍ അടച്ചുപൂട്ടി. ഉത്സവങ്ങളും ആഘോഷങ്ങളും ഉള്‍പ്പെടെ ജനങ്ങള്‍ ഒന്നിച്ചുചേരുന്ന സാഹചര്യങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.  

 

  • HASH TAGS
  • #coronavirus