കോവിഡ് 19 ; തലസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം ;ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുത് ; മാളുകളും പാര്‍ലറുകളും പൂട്ടും

സ്വന്തം ലേഖകന്‍

Mar 14, 2020 Sat 12:54 PM

തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ  നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി  ജില്ലാ ഭരണകൂടം. ഷോപ്പിം​ഗ് മാളുകളും ബീച്ചുകളും അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കും. വിവാഹ ആഘോഷങ്ങളും ഉത്സവങ്ങളും നിര്‍ത്തിവെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്യൂട്ടി പാര്‍ലറുകള്‍, ജിം തുടങ്ങിയ അടയ്ക്കാനും നിര്‍ദേശം നല്‍കി.


തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗബാധ സംശയത്തില്‍ 231 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ആശുപത്രിയില്‍ 18 പേരും നിരീക്ഷണത്തിലുണ്ട്. 70 സാമ്പിളുകളുടെ റിസള്‍ട്ടാണ് ലഭിക്കാനുള്ളത്.

  • HASH TAGS
  • #കോവിഡ് 19