ആലപ്പുഴയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി

സ്വലേ

Mar 13, 2020 Fri 07:03 PM

ചേര്‍ത്തല: ആലപ്പുഴ  പട്ടണക്കാട് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി. ആരതി എന്ന പെണ്‍കുട്ടിയെയാണ് ഇന്ന്  രാവിലെ മുതല്‍ കാണാതായത്.പട്ടണക്കാട് സ്വദേശികളായ ഗായത്രി ഉയദകുമാര്‍ ദമ്പതികളുടെ മകളാണ് ആരതി. മാതാപിതാക്കളുടെ പരാതിയില്‍ പട്ടണക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.


പരീക്ഷ പേടിയെ തുടർന്ന് കുട്ടി വീട് വിട്ടിറങ്ങിയതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.രാവിലെ പിതാവിന്റെ കടയിൽ വന്നതിന് ശേഷം തിരികെ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് കുട്ടിയെ കാണാതായത് കുട്ടിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

  • HASH TAGS