ഭാര്യ മരിച്ചതിന്റെ മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി

സ്വലേ

Mar 13, 2020 Fri 11:48 AM

പ്രസവത്തെ തുടർന്ന് ഭാര്യ മരിച്ചതിന്റെ മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി. ഉഴമലയ്ക്കൽ പേരില കടുക്കാക്കുന്ന് വീട്ടിൽ ആർ വി വിഷ്ണു ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.   ഇന്നലെ രാവിലെ ആണ് സംഭവം.


കഴിഞ്ഞ ഒക്ടോബർ 25ന് ഭാര്യ അജേന്ദു പ്രസവത്തെ തുടർന്ന് എസ്എടി ആശുപത്രിയിൽ മരിച്ചിരുന്നു. ഇതിനുശേഷം വിഷ്ണു ഏറെ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞതായി വലിയമല പൊലീസ് അറിയിച്ചു.

  • HASH TAGS
  • #kerala