മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Mar 12, 2020 Thu 12:57 PM

മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങലിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയുള്ള ഒരു ഫാമിലെ കോഴികളാണ് ചത്തത്.രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള കോഴികളെ കൊല്ലും. മലപ്പുറം കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.  


ഞായറാഴ്ചയാണ് ഭോപ്പാലിലേക്ക് സാമ്പിൾ  പരിശോധനക്കയച്ചത്. ഭോപ്പാലിലേക്കയച്ച മൂന്ന് സാംപിളുകളില്‍ രണ്ടും പോസീറ്റിവാണെന്ന്  അധികൃതര്‍ക്ക് വിവരം കിട്ടിയതോടെയാണ് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ തുടര്‍നടപടികളുണ്ടാകും. 


  • HASH TAGS
  • #Malappuram
  • #പക്ഷിപ്പനി