തിലകന്റെ മകനും നടനുമായ ഷാജി തിലകന്‍ അന്തരിച്ചു

സ്വന്തം ലേഖകന്‍

Mar 12, 2020 Thu 12:35 PM

കൊച്ചി:  നടന്‍ തിലകന്റെ മകനും പ്രശസ്‌ത സീരിയല്‍ നടനുമായ ഷാജി തിലകന്‍ (56) അന്തരിച്ചു.കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചാലക്കുടിയില്‍ വെച്ചായിരുന്നു അന്ത്യം. മാതാവ്: ശാന്ത.നടന്‍ ഷമ്മി തിലകന്‍,​ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍,​ സോണിയ തിലകന്‍,​ ഷിബു തിലകന്‍,​ സോഫിയ തിലകന്‍,​ എന്നിവര്‍ സഹോദരങ്ങളാണ്. ഭാര്യ: ഇന്ദിര ഷാജി, മകള്‍: അഭിരാമി. എസ്. തിലകന്‍.


  • HASH TAGS
  • #ഷാജി തിലകന്‍