മോദി എന്റെ ഉറ്റ സുഹൃത്ത്; ഡൊണാള്‍ഡ് ട്രംപ്

സ്വന്തം ലേഖകന്‍

May 25, 2019 Sat 09:36 PM

വാഷിംഗ്ടണ്‍: മോദിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ച് ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചതിന് പിന്നാലെ ഫോണ്‍ സംഭാഷണത്തിലൂടെയും മോദിയെ അഭിനന്ദിക്കാന്‍ സമയം കണ്ടെത്തിയിരിക്കുകയാണ് ട്രംപ്.


വാഷിംഗ്ടണ്ണില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മോദിയെ വിളിച്ച് അഭിനന്ദനമറിയിച്ച വിവരം ട്രംപ് വെളിപ്പെടുത്തിയത്. മോദി തന്റെ ഉറ്റ സുഹൃത്താണെന്നും ഗംഭീര വിജയമാണ് അദ്ധേഹം നേടിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന നേതാവാണ് മോദിയെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. 


  • HASH TAGS