ഖത്തറില്‍ 238 പേരില്‍ കൂടി കോവി‍ഡ്-19 സ്ഥിരീകരിച്ചു

സ്വലേ

Mar 11, 2020 Wed 10:54 PM

ഖത്തറില്‍ 238 പേരില്‍ കൂടി കോവി‍ഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ  രോഗബാധിതരുടെ എണ്ണം 262 ആയി. ഇപ്പോള്‍ പുതുതായി രോഗം കണ്ടെത്തിയത് മുഴുവന്‍ പ്രവാസികളില്‍ ആണ്. 


ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധനവാണ് ഒറ്റ ദിവസം കൊണ്ടുണ്ടായത്. ഒരേ താമസ കേന്ദ്രത്തില്‍ നിന്നുള്ളവരാണ് ഇത്രയും പേരെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

രോഗം സ്ഥിരീകരിച്ച രോഗികളുമായി  ഇടപഴകിയവരെയും നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്. ഭയപ്പെടേണ്ടെന്നും വളരെ നേരത്തെ തന്നെ കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

  • HASH TAGS
  • #corona
  • #ഖത്തർ