സേവിങ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഇനി മിനിമം ബാലന്‍സ് വേണ്ട - പിഴയും ഒഴിവാക്കി എസ്.ബി.ഐ

സ്വന്തം ലേഖകന്‍

Mar 11, 2020 Wed 08:21 PM

ന്യൂഡല്‍ഹി: സേവിങ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന എസ്.ബി.ഐ ഒഴിവാക്കി. മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകള്‍ക്ക് ഇനി മുതല്‍ പിഴയീടാക്കില്ല. എസ്.എം.എസ് ചാര്‍ജും ഒഴിവാക്കിയിട്ടുണ്ട്.  


നിലവില്‍ മെട്രോ നഗരങ്ങളില്‍ 3000 രൂപ, സെമി അര്‍ബന്‍ പ്രദേശങ്ങളില്‍ 2000, ഗ്രാമപ്രദേശങ്ങളില്‍ 1000 എന്നിങ്ങനെ മിനിമം ബാലന്‍സ് സേവിങ്സ് അക്കൗണ്ടുകാര്‍ നിലനിര്‍ത്തേണ്ടിയിരുന്നു. അഞ്ച് രൂപ മുതല്‍ 15 രൂപ വരെയും ടാക്സുമാണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകളില്‍ നിന്ന് പിഴയീടാക്കിയിരുന്നത്. ഇതാണ് ഒഴിവാക്കിയത്.എസ്ബിഐയുടെ 44.51 കോടി സേവിങ് അക്കൗണ്ടുകള്‍ക്കാണ് മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ട എന്ന പുതിയ നിയമം ആശ്വാസമാകുന്നത്.


 

  • HASH TAGS
  • #sbi