സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു

സ്വന്തം ലേഖകന്‍

Mar 10, 2020 Tue 08:11 PM

തിരുവനന്തപുരം: ബുധനാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരത്തില്‍ നിന്ന് സ്വകാര്യ  ബസുടമകള്‍ പിന്മാറി. ബസ് ഉടമകളുടെയും സംഘടനകളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനമുണ്ടായത്.


വിവിധ പരീക്ഷകള്‍ നടന്നുവരുന്ന സമയം കൂടി ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്ന സമര പരിപാടികളില്‍ നിന്നും ബസ്സുടമകള്‍ പിന്‍മാറണമെന്നും കൊറോണ വൈറസ് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നടപടികളുമായി ഇപ്പോള്‍ ബസ്സുടമകള്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.


സമര സമതി ഉന്നയിച്ച പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  • HASH TAGS
  • #busstrike