കുവൈറ്റില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Mar 10, 2020 Tue 06:33 PM

കുവൈറ്റ്‌ സിറ്റി: കുവൈറ്റില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കുവൈറ്റില്‍ വൈറസ് ബാധ് സ്ഥിരീകരിച്ചവരുടെ എണ്ണം 69 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.


ഇറാനില്‍ നിന്നെത്തിയ ഒരാള്‍ക്കും ഈജിപ്തില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കും അസിര്‍ബൈജാനില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.