കൊറോണ വൈറസ് ; പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

സ്വന്തം ലേഖകന്‍

Mar 09, 2020 Mon 03:16 PM

തിരുവനന്തപുരം: സംസ്ഥാനം കൊറോണ വൈറസ് ബാധയില്‍ ജാഗ്രതയിലാണെങ്കിലും പരീക്ഷാ ഷെഡ്യൂളുകള്‍ക്ക് മാറ്റമുണ്ടാകില്ല. എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം തന്നെ നടത്താനാണ് തീരുമാനം.


രോഗികളുമായി അടുത്ത് ഇടപഴകിയവരും, രോഗമുള്ളവരും രോഗ ലക്ഷണങ്ങള്‍ ഉള്ളവരും പരീക്ഷ എഴുതാന്‍ പാടില്ല. ഇവര്‍ക്ക് സേ പരീക്ഷ എഴുതാന്‍ അവസരം നല്‍കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവര്‍ക്ക് അതേ സ്‌കൂളില്‍ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. പരീക്ഷ സെന്ററുകളില്‍ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കും.


 

  • HASH TAGS
  • #കൊറോണ