കൊറോണ : എ.സി.പി.യുടെ പേരില്‍ വ്യാജസന്ദേശം

സ്വലേ

Mar 09, 2020 Mon 12:24 PM

കൊച്ചി: കേരളത്തിൽ  കൊറോണ വൈറസ്  സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങളെ ആശങ്കയിലാക്കി വ്യാജ സന്ദേശങ്ങൾ പരക്കുന്നു.എറണാകുളം എ.സി.പി. കെ. ലാൽജിയുടെ  പേരിലാണ്  ശബ്ദസന്ദേശം പ്രചരിക്കുന്നത്.  കൊറോണ വൈറസ് കേരളത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ പടർന്നുപിടിക്കുമെന്നാണ് വ്യാജ ശബ്ദസന്ദേശം.ഇത് സമൂഹമാധ്യമങ്ങളിൽ കൂടി വ്യാപകമായി പ്രചിരിക്കുന്നുണ്ട്. സംഭവത്തിൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. വ്യാജസന്ദേശം തയ്യാറാക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരേ  കർശന നടപടിയെടുക്കുമെന്ന് ലാൽജി പറഞ്ഞു.

  • HASH TAGS
  • #corona

LATEST NEWS