കൊറോണ വൈറസ് ; അമേരിക്കയില്‍ 2 പേര്‍ മരിച്ചു

സ്വ ലേ

Mar 07, 2020 Sat 03:25 PM

ഫ്ലോറിഡ:ലോകമാകെ കൊറോണ വൈറസ് പടരുകയാണ്. കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചതായി ഫ്ലോറിഡയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദേശയാത്ര നടത്തിയ 70 വയസ്സുകാരായ രണ്ട് പേരാണ് മരിച്ചത്.  


അതേസമയം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്കിന്റെ ലണ്ടന്‍ ഓഫീസും സിങ്കപ്പൂര്‍ ആസ്ഥാന ഓഫീസിന്റെ ഭാഗവും അടച്ചു.സിങ്കപ്പൂര്‍ ഓഫീസിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.ലോക കണക്കുകള്‍ പ്രകാരം  കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.   

  • HASH TAGS
  • #കൊറോണ
  • #corona
  • #america