കൊറോണ :പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലെ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കുന്നു

സ്വലേ

Mar 07, 2020 Sat 09:10 AM

രാജ്യമാകെ കൊറോണ  പടര്‍ന്നുപിടിക്കുന്ന  സാഹചര്യത്തില്‍ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലെ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കുന്നു. പരസ്പരം ഹസ്തദാനം ഒഴിവാക്കി പകരം നമസ്‌തേ പറഞ്ഞാല്‍ മതിയെന്നാണ് ഒരു പ്രധാന നിര്‍ദ്ദേശം.


മുംബൈ ആര്‍ച്ച് ബിഷപ്പും ഭാരത കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റുമായ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സര്‍ക്കുലര്‍ പള്ളികളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സൂചന ഇറക്കി.


ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 12 വരെയാണ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.  നിര്‍ദ്ദേശം മുംബൈ അതിരൂപയിലെ പള്ളികള്‍ക്കായി ആദ്യ പുറപ്പെടുവിച്ച നിര്‍ദ്ദേശം രാജ്യത്താകമാനമുള്ള സഭകള്‍ക്ക് അയക്കാനും തീരുമാനമായിട്ടുണ്ട്

  • HASH TAGS
  • #corona