നിര്‍ഭയക്കേസ് പ്രതി മുകേഷ് സിങ് വീണ്ടും സുപ്രീം കോടതിയിൽ

സ്വലേ

Mar 06, 2020 Fri 08:33 PM

ന്യൂഡല്‍ഹി:ദയാഹര്‍ജിയും, പുതിയ തിരുത്തല്‍ ഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയക്കേസ് പ്രതി മുകേഷ് സിങ് സുപ്രീം കോടതിയെ സമീപിച്ചു. തന്റെ സമ്മതം ഇല്ലാതെയാണ് അഭിഭാഷകയായ ബൃന്ദ ഗ്രോവര്‍ നേരത്തെ, ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും സമര്‍പ്പിച്ചത്. അതിനാല്‍ പുതിയ ഹര്‍ജി നല്‍കാന്‍ അനുമതി നല്‍കണമെന്ന്  ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മയാണ് മുകേഷ് സിങ്ങിനു വേണ്ടി പുതിയ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.നിര്‍ഭയക്കേസിലെ പ്രതികളെ മാര്‍ച്ച് 20ന് തൂക്കിലേറ്റണമെന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി കഴിഞ്ഞദിവസം മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു.ഇതിനു പിന്നാലെയാണ് പ്രതിയില്‍ ഒരാളായ മുകേഷ് സിങ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

  • HASH TAGS
  • #supremecourt
  • #nirbayacase